‘ദി ഫാമിലി മാന്‍ സീസണ് 2 ‘വിനെതിരെ വീണ്ടും ശക്തമായ പ്രതിഷേധം. സോഷ്യൽ മീഡിയയിലാണ് സീരീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. സീരീസ് നിരോധിക്കണമെന്നും ആമസോണ്‍ പ്രൈം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ വലിയ രീതിയിൽ പ്രചരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഈഴം വംശജരും തമിഴ് പുലികളും യുദ്ധപ്രേമികളാണെന്ന രീതിയിലാണ് ഫാമിലി മാന്‍ 2വില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. തമിഴ് പുലികള്‍ തീവ്രവാദികളല്ലെന്നും സ്വന്തം നാടിന് വേണ്ടി ത്യാഗം ചെയ്ത് പോരാടിയ രക്ഷകരാണെന്നും പ്രതിഷേധ ട്വീറ്റുകളിലൂടെ പറയുന്നു. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന എല്‍ടിടിഇയുടെ സ്ഥാപകന്‍ പ്രഭാകരന്, ഒരിക്കലും സംഘടന വിട്ടുപോയിരുന്നില്ലെന്നും സീരീസില്‍ അത് തെറ്റായി അവതരിപ്പിച്ചെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക