പേടിഎം ഉപയോക്താക്കൾക്കായി പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ്. പ്രമോഷണൽ ഓഫറുമായാണ് ഇത്തവണ പേടിഎം എത്തുന്നത്. പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവരെയാണ് ഈ ഓഫർ കാത്തിരിക്കുന്നത്. ഓഫർ മറ്റൊന്നുമല്ല, ജൂൺ 30 വരെ പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവര്‍ക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
പുതിയ മാറ്റം കൊണ്ടുവരാൻ വീണ്ടും വാട്സ്ആപ്പ്, ഫ്ലാഷ് കോൾ ടെക്നിക്ക് അവതരിപ്പിക്കും..!
അതായത്, ഈ തുക ഉപയോഗിച്ച് മറ്റൊരു സിലിണ്ടര്‍ ബുക്ക് ചെയ്യാൻ സാധിക്കും. 500 രൂപയെങ്കിലും അടച്ച് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറിന്റെ ഭാഗമായുള്ള സ്ക്രാച്ച് കാര്‍ഡ് ലഭിക്കുക. ബിൽ അടയ്ക്കുന്നതിന് മുൻപ് സ്ക്രാച്ച് കാര്‍ഡ് തുറക്കാം. പേടിഎം വാലറ്റിലൂടെ ഓൺലൈനായി എൽപിജി ഗ്യാസ് ബുക്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫർ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക