വീണ്ടും മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയതായി ഒരു വെരിഫിക്കേഷൻ കൊണ്ടുവരുന്നതിനാണ് വാട്സ്ആപ്പ് ആലോചിക്കുന്നത്. പുതിയതായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ നിലവിലുള്ള അക്കൗണ്ട് മറ്റേതെങ്കിലും ഫോണിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ അതിലേക്കായി പുതിയ വെരിഫിക്കേഷൻ കൊണ്ടുവരുന്നതിനാണ് വാട്സ്ആപ്പിന്റെ ശ്രമം. ഫ്ലാഷ് കോൾ ടെക്നിക്ക് എന്ന പേരിലായിരിക്കും പുതിയ വെരിഫിക്കേഷൻ രീതി എത്തുകയെന്നാണ് വിവരം.
ഇപ്പോഴുള്ളത് വോയിസ് കോൾ വഴിയോ അല്ലെങ്കിൽ എസ്എംഎസ് വഴിയോ ഓതന്റിക്കേഷൻ നടത്തുന്ന രീതിയാണ്. പുതിയ ഫീച്ചർ ഇത് കുറച്ചുകൂടെ എളുപ്പമാക്കുമെന്നാണ് വിവരം. ഓതന്റിക്കേഷൻ സമയത്ത് ഫോൺ നമ്പറിലേക്ക് വാട്സ്ആപ്പ് ഒരു വോയ്സ് കോൾ ചെയ്യുകയും അത് ഓട്ടോമാറ്റിക്കായി വെരിഫൈ ചെയ്യുകയും ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക