ക്യാമറയ്ക്ക് മുന്നിലും അണിയറയിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷക പ്രീതി നേടിയെടുത്തയാളാണ് മുരളി ഗോപി. കോവിഡ് വ്യാപനം തിയേറ്ററുകളെ നിശ്ചലമാക്കിയതിൽ ആശങ്കപ്പെടുകയാണ് സകലരും. ഇപ്പോഴിതാ തിയേറ്റർ അനുഭവത്തിനു പകരം നൽകാൻ മറ്റൊന്നിനും സാധിക്കില്ലെന്ന് പറയുകയാണ് മുരളി ഗോപി. തിയേറ്ററുകളിൽ ഒരു സിനിമ കാണുന്നതിന്റെ അനുഭവത്തിന് പകരം നൽകാൻ മറ്റൊന്നിനും സാധിക്കില്ല. കാരണം അവിടെയാണ് അത് യഥാര്‍ഥത്തില്‍ ഉള്ളത്, മുരളി ഗോപി പറയുന്നു.
തിയേറ്ററിൽ തനിച്ചിരിക്കുന്ന ചിത്രം കൂടി ഉൾപ്പെടുത്തിയാണ് മുരളി ഗോപി പറയുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനു പിന്നാലെയാണ് തിയേറ്ററുകൾ വീണ്ടും അടച്ചത്. അതിനു മുൻപും തിയേറ്ററുകളിൽ ആളുകൾ എത്തുന്നത് താരതമ്യേന കുറവായിരുന്നു. ഇപ്പോൾ നിരവധി ചിത്രങ്ങൾ ഒടിടി പ്ലാറ്റ് ഫോമിലൂടെ എത്തുന്നുണ്ടെങ്കിലും സിനിമ പ്രേമികളുടെ ഉൾപ്പെടെ അഭിപ്രായം പല സിനിമകളും തിയേറ്ററുകളിൽ കാണേണ്ടവയായിരുന്നു എന്ന് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക