താന്‍ ഇന്ത്യയില്‍ കാല് കുത്തിയാൽ അന്ന് രാജ്യം കോവിഡ് മുക്തമാവും എന്ന് വിവാദ വാദവുമായി ആള്‍ദൈവം സ്വാമി നിത്യാനന്ദ. ദിവസങ്ങള്‍ക്ക് മുമ്പ് നിത്യാനന്ദയുടെ ശിഷ്യന്മാരില് ഒരാളാണ് അദ്ദേഹത്തോട് ഇന്ത്യയില്‍ കോവിഡ് എന്ന് തീരുമെന്ന് ചോദിക്കുച്ചത്. ആ വീഡിയോയാണ് ഇപ്പോൾ വിവാദമാക്കൻ കാരണം. ‘അമ്മാന്’ ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്നും താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമേ ഇന്ത്യ കോവിഡ് മുക്തമാവുകയുള്ളൂ എന്നുമാണ് ഇതിന് നിത്യാനന്ദയുടെ മറുപടി.
മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപമുള്ള സ്വകാര്യദ്വീപ് വാങ്ങി അത് സ്വയം പ്രഖ്യാപിത രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു നിത്യാനന്ദ.
കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. വിദ്യാഭ്യാസം,ആരോഗ്യം,വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുള്ള സ്വയംഭരണ രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാം രാജ്യത്തിനുണ്ട്. കൂടാതെ ഔദ്യോഗിക വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പീഡനം അടക്കമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക