സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പനഃരാരംഭിക്കും. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വ്വീസ് നടത്തുക. സര്‍വീസ് തുടങ്ങാന്‍ എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണം ജൂൺ 16 വരെ നീട്ടിയിരുന്നു. ഇതിനെ തുടർന്ന് ആവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ജ്വല്ലറി, വസ്ത്രശാല എന്നിവയക്ക് ജൂൺ 11ന് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക