ന്യൂയോർക്ക്:അമേരിക്കയിലെ ഉത്താഹയിലാണ് അമ്പരപ്പിക്കുന്ന സംഭവം. മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് അനുജത്തിയേ കൂടെ കൂട്ടി ഒൻപത് വയസുകാരി കാറുമെടുത്ത് പുലർച്ചെ മൂന്ന് മണിക്ക് കറങ്ങാനിറങ്ങി.
വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ പോയി കുളിക്കാനും പിന്നീട് ലോസ് ആഞ്ജലസിലേക്ക് പോകാനുമായിരുന്നു ഇരുവരുടേയും പദ്ധതി.
എന്നാൽ കടൽത്തീരത്തുവച്ച് കാർ പാർക്ക് ചെയ്യുന്നതിനിടെ ഒരു ട്രക്കിൽ ഇടിച്ചു. ഇതിനെ തുടർന്ന് യാത്ര മുടങ്ങി. ഒടുവിൽ ഇരുവരും പൊലീസ് പിടിയിലാകുകയും ചെയ്തു.
കുട്ടികളും കാറും ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Officers got quite a surprise when they responded to an accident this morning & discovered the driver was a 9yo girl. The young girl & her 4yo sister apparently snagged the keys to the family car while their parents were sleeping & set out on their own summer adventure. #wvc pic.twitter.com/evHq3DiBRC
— WVC Police (@WVCPD) June 2, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക