MOLLYWOOD

നടൻ സുകുമാരന്റെ ഓർമകൾക്ക് 24 വർഷം

അഭിനയവും ശക്തമായ സംഭാഷണശൈലിയും കൊണ്ട് മലയാള സിനിമാ ലോകത്തെ വിസ്മയിപ്പിച്ച അതുല്യ നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ, 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ ‘നിർമാല്യ’ത്തിൽ അപ്പു എന്ന കഥാപാത്രത്തിലൂടെ സുകുമാരൻ സിനിമയിലെത്തി.

എന്നാൽ സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളർത്തുമൃഗങ്ങൾ ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന് ,സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അൻപതോളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. ഒരു കാലഘട്ടത്തിൽ മിക്ക യുവാക്കളുടെയും ഹരമായിരുന്ന സുകുമാരൻ ധിക്കാരിയെപ്പോലെ അരങ്ങിലേക്ക് കയറിവന്ന് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ പോകുന്നത് യുവതലമുറ നെഞ്ചിലേറ്റിയിരുന്നു.

ചടുലമായ സംഭാഷണവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇരകൾ, പടയണി എന്നീ ചിത്രങ്ങളുടെ നിർമാതാവായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്. പിതാവിന്റെ ഓർമ്മദിനത്തിൽ മകനും നടനുമായ പൃഥ്വിരാജ് ചിത്രം ഫേസ്‍ബുക്കിൽ പങ്കുവെച്ചിരുന്നു.

 

Leave a Comment