മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. ആയുര്‍വേദത്തില്‍ രസായനത്തില്‍ ചേര്‍ക്കുന്ന ഔഷധമായി ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് ചിറ്റമൃത്. തണ്ടിനാണ് കൂടുതല്‍ ഗുണങ്ങളെങ്കിലും ഈ ചെടിയുടെ വേരും നല്ല ഔഷധമാണ്. അമൃതവള്ളി എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്.
ചിറ്റമൃതിലെ പ്രധാന ഘടകങ്ങളാണ് ടിനോസ്പോറിന്, ടിനോസ്പോറൈഡ്, ടിനോസ്പോറസൈഡ്, കോര്ഡിഫോളൈഡ്, കോര്ഡിഫോള്, ഹെപ്റ്റാകോസനോള് എന്നിവയാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. ചിറ്റമൃതിന്റെ ഔഷധഗുണങ്ങൾ അറിയാം…
- ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആന്റി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും.
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. കരൾ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വന്ധ്യതാ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. - ദഹനം സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റും. ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവർത്തിക്കുന്നു.
- വന്ധ്യതാ ചികിസ്തയിലും ഇത് ഉപയോഗിക്കാം. ദഹന പ്രക്രിയ സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ക്ക് കഴിച്ചാല്‍ മലബന്ധം അകറ്റാം.
- ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. ശ്വസനപ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോൺസിൽ പ്രശ്നങ്ങൾ അകറ്റുന്നു.
- ആന്റി ആർത്രൈറ്റിക് ഗുണങ്ങളുള്ളതിനാൽ സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്നു. ചിറ്റമൃതിന്റെ തണ്ട് പൊടിച്ചത് പാൽ ചേർത്ത് തിളപ്പിച്ച് സന്ധിവേദനയ്ക്ക് കഴിക്കാം.
- ചിറ്റമൃത് ഇഞ്ചിയോടൊപ്പം ചേർത്ത് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയ്ക്കുപയോഗിക്കുന്നു. ആസ്മയ്ക്ക് ആശ്വാസമേകുന്നു. ചിറ്റമൃതിന്റെ തണ്ടും വേരും, ചുമ, ശ്വാസംമുട്ട് ഇവയ്ക്ക് ഔഷധമാണ്.
- കാഴ്ചശക്തി മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കും.
ആന്റി ഏജിങ് ഗുണങ്ങളുള്ള ചിറ്റമൃത് മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ ഇവ അകറ്റി തിളങ്ങുന്ന ചർമമ സ്വന്ത മാക്കാൻ സഹായിക്കും. - പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മരുന്നാണ് ചിറ്റമൃത്. ഇത് ചതച്ച് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക