ഏറെ ആരാധക പ്രശംസ നേടിയ ‘കാക്ക’ എന്ന ഷോർട്ട് ഫിലിമിന് ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന പന്തം എന്ന സിനിമയിലെ ഗാനം പുറത്തെത്തി. ‘ജിലുക്ക് ജിലുക്ക്’ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് ഗായകന് സെന്തില്‍ ഗണേഷ് ആണ്.
ചാർളി ചാപ്ലിൻ 2, സുരറൈ പോട്ര്, വിശ്വാസം, DSP, കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് സെന്തില്‍ ഗണേഷ്. സെന്തിൽ ഗണേഷ് ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന സവിശേഷത കൂടി “ജിലുക്ക് ജിലുക്ക്” എന്ന ഗാനത്തിനുണ്ട്.
ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയും സ്പോട്ടിഫൈ, ഗാന, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലൂടെയും ഗാനം പുറത്തെത്തിയിട്ടുണ്ട്.
വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്.പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് പന്തം. നവാഗതനായ എബിൻ സാഗർ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്.
മെക്കാർട്ടിൻ, വിഷ്ണു മുകുന്ദൻ, നീതു മായ, ജോണിവാസ്, ശ്രീല നല്ലേടം, ഷിബുക്കുട്ടൻ, വൈഷ്ണവി കല്യാണി, സാം കൃഷ്ണ, ജോയ് ജോൺ ആൻ്റണി, അജീഷ് ജോസ്, എം രമേഷ് കുമാർ, അൽകു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
സംവിധായകൻ അജു അജീഷാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നത്. അജു അജീഷും ഷിനോജ് ഈണിക്കലും ചേർന്നാണ് രചന. എം എസ് ശ്രീതറും വിപിന്ദ് വി രാജും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഉണ്ണി സെലിബ്രേറ്റ് ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ക്യുപിഡ്സ് ക്യാമറ സഹ നിർമാതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക