ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 38-ആം ഓൺലൈൻ ബാച്ച് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ (എം.എൽ എ, പൂഞ്ഞാർ ) ഉദ്ഘാടനം ചെയ്തു.
ബിന്ദു സരസ്വതി ഭായ് (എൻസിഡിസി ഫാക്കൾട്ടി, ആലുവ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ കാർത്തിക രഞ്ജിത്ത് (38th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു .
ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ സുധ മേനോൻ (എൻസിഡിസി ഫാക്കൾട്ടി, പാലക്കാട് ), ഷെറിൻ മുബീൻ ( എൻസിഡിസി ഫാക്കൾട്ടി, ഇരിഞ്ഞാലക്കുട ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
“ഒരു അദ്ധ്യാപിക അമ്മയും സാമൂഹ്യ സേവകയും സഹജീവി സ്നേഹിയും ആകണം അതുപോലെ ശൂന്യമായ ഒരു പുസ്തകമാണ് ഓരോ രക്ഷിതാവും ഏല്പിക്കുന്നത് അതിനെ നിറമുള്ള താളുകളാക്കാനുള്ള വലിയ ചുമതലയാണ് നിങ്ങൾ ഏറ്റെടുക്കുന്നത്” എന്ന ഓർമപ്പെടുത്താലോട് കൂടിയായിരുന്നു അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.
“വളർന്നു വരാൻ ഒരു വേദി മാത്രമാണ് എൻ സി ഡി സി നൽകുന്നത് അതിനെ പൂർണമായി ഉപയോഗിച്ച് നല്ലൊരു അദ്ധ്യാപികയാവണമെന്ന്” മുഖ്യ പ്രഭാഷകനായ ബാബാ അലക്സാസാണ്ടർ പറഞ്ഞു .
ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക