രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 2,97,62,793 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,98,656 പേരാണ്. 24 മണിക്കൂറിനിടെ 1,587 പേർ മരിച്ചതായി കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട്. 88,977 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധയിൽ മരിച്ചത് 3,83,490 പേരാണ്. അതേസമയം മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ധർ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,469 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 1,08,560 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയിൽ ചികിത്സയിലുള്ളത്. 11,743 ആണ് കേരളത്തിൽ ഇതുവരെയുള്ള മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക