തിരുവനന്തപുരം: പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ താന്‍ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തെ തള്ളി മമ്പറം ദിവാകരന്.
തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മമ്പറം ദിവാകരന് പറഞ്ഞു.
‘ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടില്ല. ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി വിജയന് ഞങ്ങളുടെ സീനിയറാണ്. 1989ല്‍ ഞാന്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഞാന്‍ ഇന്ദിരാപക്ഷത്തും സുധാകരന് സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു. എന്റെയും എകെ ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരന് അവിടെയുണ്ടായിരുന്നു. അന്ന് സുധാകരന് ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല.”
ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക