സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയാണ്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.7 ശതമാനം താഴ്ന്ന് ഔൺസിന് 1764.31 ഡോളറിലെത്തി.
ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനത്തിൽ അധികമാണ്. വിലക്കുറവ് ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും പ്രതിഫലിച്ചു. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 46,800 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയെക്കാൾ 158 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക