പൊതുജനങ്ങൾക്ക് ഇനി മുതൽ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കാനാകും. അതിനായുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്സ്റ്റോറിലും ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നേരത്തെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസത്തിനുള്ളിൽ 23,400 പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിയ്ക്കുന്നത്. ആപ്പിലൂടെ 4264 പേര് നിരവധി വിഷയങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ പൂർണതോതിലാക്കണമെന്ന് തൊഴിലാളികളുടെ സംഘടന
വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയോ പാലങ്ങളുടെയോ അങ്ങനെ ഏതാണെങ്കിലും ഫോട്ടോ ഉൾപ്പെടെ ആപ്പിൽ അപ്ലോഡ് ചെയ്ത് വേണം വകുപ്പിന്റെ ശ്രദ്ധയിൽപെടുത്താൻ. നടപടികൾ അത്യാവശ്യമായി വേണ്ട 1615 പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ച് നൽകിയിട്ടുണ്ടെന്നാണ് വകുപ്പ് അറിയിച്ചിരിയ്ക്കുന്നത്. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക