രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതർ 2,98,81,965 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,29,243 പേരാണ്.
അതേസമയം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1576 കൊവിഡ് മരണങ്ങൾ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് ബാധ കവർന്നത് 3,86,713 പേരെയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,443 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,06,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക