തങ്ങളുടെ പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതിനായി ആശിവാദ് യാത്ര പ്രഖ്യാപിച്ച് ചിരാഗ് പസ്വാന്. ലോക് ജനശക്തി പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതിനായാണ് ചിരാഗ് പസ്വാന് ബിഹാറില്‍ ആശിവാദ് യാത്ര പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാം വിലസ് പാസ്വന്റെ ജന്മദിനമായ ജൂലൈ അഞ്ചിന് ആശിർവാദ് യാത്ര ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിലെ ഹാജിപൂരിൽ നിന്ന് യാത്ര ആരംഭിക്കും. നേരത്തെ രാം വിലാസ് പസ്വാന്റെ യഥാര്‍ത്ഥ പാരമ്പര്യം അവകാശപ്പെട്ട വിമത വിഭാഗങ്ങൾക്ക് മുന്നിൽ കരുത്ത് തെളിയിക്കുന്നതിനായാണ് ചിരാഗ് പസ്വാന്റെ പുതിയ നീക്കം.
ചിരാഗ് പസ്വാന് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍ജിപിയുടെ 91 അംഗ ദേശീയ എക്സിക്യൂട്ടീവിലെ 81 പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിലെ തീരുമാനങ്ങളെല്ലാം രേഖാമൂലം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിച്ച് പാർട്ടിയുടെ ഇനിയുള്ള അവകാശി താനാണെന്ന് തെളിയിക്കുന്നതിനാണ് ചിരാഗിന്റെ പ്രധാന നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക