തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറിച്ച് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ.എസ്.ഐ.ഡി.സി) നടത്തിയ സര്‍വേയിൽ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ച് സേവനങ്ങള്‍ സുഗമമാക്കിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി മുന്നില്‍.
1912 ല്‍ വിളിച്ചറിയിച്ചുള്ള ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി, സെക്ഷന്‍ ഓഫീസ് സന്ദര്‍ശനത്തിന് മുന്‍കൂട്ടി സമയം നിശ്ചയിക്കാന്‍ ഇ-സമയം, ഉപഭോക്താക്കള്‍ക്ക് തന്നെ ചെയ്യാവുന്ന സെല്‍ഫ് മീറ്റര്‍ റീഡിംഗ്, കണക്ഷന് നടപടി ലഘൂകരിക്കല്‍ തുടങ്ങിയ പരിഷ്ക്കരണങ്ങളാണ് കെ.എസ്.ഇ.ബി.യെ മുന്നിലെത്തിച്ചത്.
നേട്ടം കൈവരിച്ചതിന് കെ.എസ്.ഇ.ബി ജീവനക്കാരെ വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി അഭിനന്ദിച്ചു. 100 ല്‍ 85 പോയിന്റാണ് കെ.എസ്.ഇ.ബി.ക്ക് ലഭിച്ചത്. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക