ന്യൂസീലൻഡിന്റെ ഭാരോദ്വഹന താരം ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി . 43കാരിയായ ലോറൽ ഹബാർഡ് ആണ് ടോക്കിയോ ഒളിമ്പിക്സിൽ ന്യൂസീലൻഡിനായി മത്സരിക്കുക. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ ചരിത്രം തിരുത്താൻ ഇറങ്ങുക.
നേരത്തെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോറൽ പുരുഷ ഭാരോദ്വഹന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിമ്പിക്സിലെ ഏറ്റവും ഭാരം കൂടിയ ഭാരോദ്വഹന താരമാവും ലോറൽ.
മത്സരത്തിന് 12 മാസങ്ങൾക്ക് മുൻപെങ്കിലും ശരീരത്തിലെ ടെസ്റ്റോസ്റ്ററോണിന്റെ അളവ് ലിറ്ററിൽ 10 നാനോമോൾസിൽ കുറവാണെങ്കിൽ ട്രാൻസ്ജൻഡറുകൾക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കാമെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക