അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഓണ്‍ലൈനായാണ് ഉദ്ഘാടനം നടക്കുക. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ് ഡോ. പി.കെ വാര്യരെ ആദരിക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് സംസ്ഥാന ആയുഷ് വകുപ്പ് അദ്ദേഹത്തെ ആദരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് പരിപാടിയുടെ ഉദ്ഘാടനം.
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ചക്രസ്തംഭന സമരം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ‘വീട്ടില്‍ കഴിയാം യോഗയ്ക്കൊപ്പം’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ സന്ദേശം. യോഗ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ആയുഷ് മിഷന് സംഘടിപ്പിച്ചിരിക്കുന്നത്. വികേ്ടേഴ്സ് ചാനല്‍ വഴി ജൂണ്‍ 21 മുതല്‍ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കും ‘സ്പെഷ്യല്‍ യോഗ സെഷന് ഫോര്‍ സ്റ്റുഡന്റ്സ്’ പരിപാടിയുടെ സംപ്രേഷണം നടക്കും. കൂടാതെ റേഡിയോ, ചാനലുകള്‍, ദൃശ്യമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക