നാടിനെ നടുക്കി രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിന് തൊട്ടുമുമ്പ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്.
അപകടത്തില്‍പ്പെട്ട വാഹനവും അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വെച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടിയെന്നും റിപ്പോർട്ടുളുണ്ടായിരുന്നു.അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം അപകടം ഉണ്ടായത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് അപകടത്തില്‍പ്പെട്ട ബൊലേറോയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക