തൃശൂരിൽ ദേശീയപാതയിൽ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. എറിയാട് മാടവന വലിയ വീട്ടിൽ ഷമീർ (41) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീറിന്റെ ഭാര്യ ഷാഹിദ (38)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് പ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക