തിരുവനന്തപുരം :വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രാജിവെച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന് വിനാതാ കമ്മീഷന് അധ്യക്ഷസ്ഥാനം ഒഴിയുന്നത്. ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ നൽകിയ മറുപടിയാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക