രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,01,34,445 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,12,868 പേരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,329 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇതുവരെ കൊവിഡ് വൈറസ് ബാധയിൽ മരിച്ചത് 3,93,310 പേരാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവര്‍ 99,859 പേരാണ് ആകെ രോഗമുക്തി നേടിയവര്‍ 27,41,436
.
പ്രതികരിക്കാൻ ഇവിടെ എഴുതുക