പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിലെത്തും. പാങ്ങോങ്ങിൽ നിന്ന് സേനകളെ പിൻവലിച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമായിരിക്കും ഇത്. സേനകളെ പാങ്ങോങ്ങിൽ നിന്ന് ഇന്ത്യയും ചൈനയും പിൻവലിച്ചിരുന്നു. ഇതി ശേഷമുള്ള പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദർശനമാണിത്.
ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേഖലയിലുള്ള സൈനികരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിന്മാറാൻ തയാറായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം. ലഡാക്കിലെത്തുന്ന രാജ്നാഥ് സിംഗ് ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക