ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ സർവീസ് നടത്തി ചൈന. ടിബറ്റിലാണ് ട്രെയിൻ സർവീസ് നടത്തിയിരിക്കുന്നത്. ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും അതിര്‍ത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സർവീസ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഈ ബുള്ളറ്റ് ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും.
2014 ല്‍ ആണ് ഈ 435 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലേക്കുള്ള ആദ്യ റെയിൽവേ പാത ക്വിന്‍ഹായ്-ടിബറ്റ് ആണ്. രണ്ടാമത്തെ പാതയാണ് സിചുവാന്‍-ടിബറ്റ് റെയില്‍വേ. ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ്. അരുണാചല്‍ പ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന നയിങ്ചിയേയും ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ട്രെയിൻ സർവീസ് നടത്തുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക