സുരേഷ്ഗോപിയുടെ പഴയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. താന്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്നായിരുന്നു അവതാരകന്റെ ചോദ്യം. മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചുവെന്നാണ് ഇതിന് ഉത്തരമായി സുരേഷ് ഗോപി പറയുന്നത്. അത് ഇപ്പോള്‍ കറക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ല. 2014 ല്‍ തനിക്ക് ലഭിച്ച ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിപ്പിച്ച പാഠമാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്സിമം തുറന്ന് പറയും.- സുരേഷ് ഗോപി പറഞ്ഞു.
സത്യം വീര്പ്പുമുട്ടിക്കുമ്ബോള് എങ്ങനെയാണ് റിലീസ് ചെയ്യുന്നതെന്നും അവതാരകന് ചോദിക്കുന്നുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വാഭാവികമായി വരുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക