സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അവലോകനയോഗം ചേരുന്നത്. രോഗവ്യാപന തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രോഗവ്യാപന തോത് കുറയാത്തതിനാൽ തന്നെ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യതയില്ല. ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
സ്കൂള്‍ അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം – മുഖ്യമന്ത്രി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വരുന്നത്. മാത്രമല്ല, സംസ്ഥാനത്തെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല എന്നതും നിയന്ത്രണങ്ങൾ തുടരുന്നതിലേക്ക് തന്നെ എത്തിക്കും. ഇവിടങ്ങളിൽ ഇപ്പോഴും ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക