കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാനൊരുങ്ങി സൗദി. 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. വാക്സിൻ കുട്ടികൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഫൈസര്‍ വാക്സിനായിരിക്കും കുട്ടികൾക്ക് നൽകുക. വരുന്ന ആഗസ്റ്റ് മാസം മുതൽ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡി ഉണ്ടെന്ന് പഠനം
ഇപ്പോൾ ഖത്തർ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കുട്ടികൾക്ക് വാക്സിൻ നൽകുന്നുണ്ട്. ഈ രാജ്യങ്ങളും കുട്ടികൾക്ക് ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്. വാക്സിനുകള്‍ വിതരണം ചെയ്യുന്നതിന്റെ ലഭ്യത അനുസരിച്ച് രണ്ടാമത്തെ ഡോസ് പാക്കേജ് ഉടന്‍ ആരംഭിക്കുമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക