ഫേസ്ബുക്കിനും ഗൂഗിളിനും ഇന്ത്യയിൽ തുടരണമെന്നുണ്ടെങ്കിൽ ഐടി ദേഭഗതി നിയമം പാലിക്കണമെന്ന് നിർദേശം നൽകി. പാർലമെന്ററി ഐടി കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. ഇതിനായി യോഗം വിളിച്ചിരുന്നു. ശശി തരൂരാണ് യോഗത്തിൽ അധ്യക്ഷനായത്. ഇന്ത്യയിൽ ഫേസ്ബുക്കിനും ഗൂഗിളിനും തുടരേണ്ടതുണ്ട് എന്നാണെങ്കിൽ തീർച്ചയായും രാജ്യത്തുള്ള ഐടി ഭേദഗതി നിയമം പാലിയ്ക്കേണ്ടതുണ്ടെന്ന് സമിതി യോഗത്തിൽ വ്യക്തമാക്കി.
യോഗത്തിൽ ഫേസ്ബുക്കിന്റേയും ഗൂഗിളിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായിരുന്നു. ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിംഗ് എന്നിവരാണ് പ്രതിനിധികളായി പങ്കെടുത്തത്. നേരത്തെ ഇരുവരും നേരിട്ട് ഹാജരാകുന്നതിൽ വിമുഖത പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ഐടി നിയമ ഭേദദഗതി നടപ്പിലാക്കിയത് സംബന്ധിച്ച് വിലയിരുത്തുന്നതിനായാണ് സമിതി യോഗം വിളിച്ച് ചേർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക