സ്ത്രീകളുടെ വിവിധ പ്രശ്നങ്ങള്‍ ഓണ്‍ലൈനായി കേള്‍ക്കുന്നതിനും 48 മണിക്കൂറിനുള്ളില്‍ ആവശ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ‘കാതോര്‍ത്ത്’ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് പദ്ധതി.
വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ കീഴില്‍ ജില്ലാതലത്തില്‍ ആരംഭിച്ച ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വുമണിന്റെ (ഡിഎല്സിഡബ്ല്യു) മേല്‍നോട്ടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സേവനം ആവശ്യമായ സ്ത്രീകള്‍ www.kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ പേര്, അടിസ്ഥാന വിവരങ്ങള്‍, സേവനം ആവശ്യമായ സമയം എന്നിവ രജിസ്റ്റര്‍ ചെയ്യണം.
കൗണ്‍സലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നീ സേവനങ്ങളാണ് പോര്‍ട്ടലിലൂടെ ലഭ്യമാവുക. ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സലേഴ്സ്, സൈക്കോളജിസ്റ്റ്്, പൊലീസ് എന്നിവരുടെ സേവനം പോര്‍ട്ടല്‍ മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447030947.
പ്രതികരിക്കാൻ ഇവിടെ എഴുതുക