ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്കെന്ന് റിപ്പോർട്ട്. ജമ്മുവിലെ വ്യോമകേന്ദ്രത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി ഉണ്ടായത്. നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് രജൗരി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ശാവൻ ആണ്. ഡ്രോൺ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അവ ഏല്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
ഡ്രോണുകൾ സൂക്ഷിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ നിരോധിച്ചിരിക്കുകയാണ്. മാപ്പിംഗിനും സർവേകൾക്കുമായി ഡ്രോണുകൾ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക