മസ്കറ്റ്: ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത മസ്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ആറ് സ്ഥാപനങ്ങൾക്ക് മസ്കറ്റ് നഗരസഭ നോട്ടീസ് നൽകി. സീബ് സെൻട്രൽ മാർക്കറ്റിലെ ഭക്ഷ്യസ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിൽ പിഴവുകൾ വരുത്തിയെന്നും നഗരസഭയുടെ പരിശോധന സംഘം കണ്ടെത്തുകയായിരുന്നുവെന്ന് മസ്കറ്റ് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സീബ് സെൻട്രൽ മാർക്കറ്റിലെ 33 സ്ഥാപനങ്ങളിൽ സംഘം പരിശോധനകൾ നടത്തുകയുണ്ടായി. കർശന പരിശോധനകൾ തുടരുമെന്നും നഗരസഭയുടെ ഓൺലൈൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക