സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരമായ കൂട്ടുകെട്ടാണ് സൂര്യ – ഗൗതം വസുദേവ് മേനോൻ കൂട്ടുക്കെട്ട്. സൂര്യയുടെ കരിയറിലെ തന്നെ മികച്ചതും വഴിത്തിരിവായതുമായ ചിത്രങ്ങളാണ് കാക്ക കാക്കയും, വാരണം ആയിരവും. രണ്ട് ചിത്രങ്ങളും ഇന്നും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഈ കൂട്ടുക്കെട്ട് വീണ്ടും നിങ്ങൾക്ക് മുന്നിലെത്തിയാൽ എങ്ങനെയുണ്ടാകും? എന്നാൽ ആരാധകരുടെ ആ ചോദ്യത്തിനും ആഗ്രഹത്തിനും ഉള്ള മറുപടിയാണ് ഇപ്പോൾ സിനിമാ മേഖലയിൽ നിന്നെത്തുന്നത്.
സൂര്യയും ഗൗതം വസുദേവ് മേനോനും വീണ്ടും ഒന്നിക്കുകയാണ്. ഒന്നിക്കുന്നത് നെറ്റ്ഫ്ലിക്സ് ആന്തോളജി വെബ് സീരീസായ ‘നവരസ’യ്ക്ക് വേണ്ടിയാണ്. ‘ഗിറ്റാര്‍ കമ്പി മേനേ നിണ്ട്ര്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണ് വിവരം. പേരുകൾക്കൊണ്ട് ഇപ്പോഴും വേറിട്ട് നിൽക്കാറുണ്ട് ഗൗതം മേനോൻ ചിത്രങ്ങൾ. നവരസങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത കഥകള്‍ പറയുന്ന ഒന്‍പത് ലഘുചിത്രങ്ങള്‍ ഉൾക്കൊണ്ടാകും നവരസ എത്തുന്നത്. മണി രത്നം ക്രിയേറ്റര്‍ ആയുള്ള ചിത്രത്തില്‍ ബിജോയ് നമ്പ്യാര്‍, ഗൗതം വസുദേവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ക്കൊപ്പം നടന് അരവിന്ദ് സ്വാമിയും ഒരു ചിത്രത്തിന്റെ സംവിധായകനാകുന്നു എന്നതും പ്രത്യേകതയാണ്.
മമ്മൂക്കയെയും പൃഥ്വിയെയും കൊണ്ട് മാം എന്ന് വിളിപ്പിച്ചു; അനുഭവം പറഞ്ഞ് നിത പ്രോമി
സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, പ്രകാശ് രാജ്, രേവതി, നിത്യ മേനന്, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി നാല്പതോളം മുൻനിര താരങ്ങൾ ഒന്‍പത് വ്യത്യസ്ത ഭാഗങ്ങളിലായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു സംഗീതജ്ഞനാണ് ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രമെന്നും പ്രയാഗ മാര്ട്ടിന് ആയിരിക്കും ചിത്രത്തിലെ നായികയെന്നും വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക