വാസ്തു-ഫെങ്ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ്വയ്ക്കുന്നത് ഉത്തമമാണ്.എന്നാൽ ഫെങ്ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടിൽ വെറുതേ വളർത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി
ചെയ്താൽ മാത്രമേ ഗുണമുണ്ടാകൂ.
അതിന് ആദ്യം വേണ്ടത് വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയിയും പറയുന്നു. എന്നാൽ സ്ഥാനം തെറ്റിച്ചാൽ ഫലം വിപരീതമാകും.
മണി പ്ലാന്റിന്റെ സ്ഥാനം – സ്ഥാനം നോക്കി വേണം മണിപ്ലാന്റ് നടാൻ. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലമാണ്. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണിപ്ലാന്റ് നടരുതെന്നും ഫെങ്ഷുയി വിദഗ്ധർ പറയുന്നു.
ഇവിടം നെഗറ്റീവ് എനെർജിയുടെ വശമാണ്.
മണിപ്ലാന്റ് എപ്പോഴും ചട്ടിയിലോ കുപ്പിയിലോ നടുന്നതാണ് ഉത്തമം. അതുപോലെ മണിപ്ലാന്റ് ഒരിക്കലും ഉണങ്ങി പോകാതെയും സൂക്ഷിക്കണം. ഇത് നിങ്ങളുടെ സമ്പത്തിന്റെ ക്ഷയം ആണ് കാണിക്കുന്നത്. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായതിനാൽ ജനലിന് സമീപത്ത് മണിപ്ലാന്റ് വളർത്താവുന്നതാണ്.
മണിപ്ലാന്റിന്റെ ഇലകൾക്ക് ഹൃദയാകൃതിയുമുണ്ട്. ഇത് ബന്ധങ്ങൾ സുദൃഢമാകാൻ സഹായിക്കും എന്നുമൊരു വിശ്വാസമുണ്ട്. ദമ്പതിമാർ താമസിക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയിൽ സൂക്ഷിക്കരുത്.. ഇത് ദാമ്പത്യത്തിൽ വഴക്കുകൾക്ക് ഇട വരുത്തും. അതുപോലെ മണിപ്ലാന്റ് വീട്ടിൽ ഉള്ളവർ അല്ലാതെ മറ്റുള്ളവരെ കൊണ്ട് വെട്ടിക്കരുത് എന്നും വിശ്വാസമുണ്ട്. ഇത് ധനം കൈമറിഞ്ഞ് പോകാൻ കാരണമാകുമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക