സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് പവന് 80 രൂപ കൂടി 35,440 രൂപയായി, ഗ്രാമിന് പത്ത് രൂപ വർധിച്ച് 4430 രൂപയുമായി. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ജൂണ്മാസത്തിൽ 2000 രൂപയാണ് പവന് കുറഞ്ഞത്.
മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,787.53 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,314 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക