മിക്കവരും ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ചായ കുടിച്ചായിരിക്കും. പ്രഭാതത്തിൽ ഒരു ചായ കുടിക്കുന്നത് ഊർജം നൽകാൻ സഹായിക്കുന്നു. അതുപോലെ ഹെർബൽ ചായ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു. അത്തരത്തിൽ ഒരു ചായയാണ് മഞ്ഞള്‍ ഇഞ്ചി ചായ.
മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന സംയുക്തം നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്.
തടിയും വയറും ഒതുക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ ഇഞ്ചി ചായ. പ്രമേഹ രോഗികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന തരത്തിലുള്ള ഒരു പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതിനാല്‍ മഞ്ഞള്‍ ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് മഞ്ഞള്‍ ഇഞ്ചി ചായ. രക്തയോട്ടം വര്‍ധിപ്പിക്കാനും ഈ ചായ സഹായിക്കും.
മഞ്ഞള്‍ ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക