ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് തീരുമാനിച്ചതായി എമിറേറ്റ്സ്. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്സ് വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 15 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ ആവശ്യം, ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് വ്യാപന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 25 മുതലായിരുന്നു യാത്രാവിലക്ക്. എമിറേറ്റ്സിനു മുന്നേ തന്നെ ഇത്തിഹാദും എയര്‍ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക