എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒരുപോലെയാണെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇസ്ലാം ഇന്ത്യയിൽ അപകടത്തിലാണെന്ന ഭീതിയിൽ രാജ്യത്തെ മുസ്ലിങ്ങള്‍ കുടുങ്ങിപോയതാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകുന്നവർ ആരായിരുന്നാലും അവർ ഹിന്ദുത്വത്തിന് എതിരാണെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ലെന്നും ഇന്ത്യക്കാരന് മാത്രമാണ് എപ്പഴും മേധാവിത്വമെന്നും അദ്ദേഹം വ്യക്തമാക്കി
ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാന്‍ ഫസ്റ്റ് ‘എന്ന വിഷയത്തില്‍ മുസ്ലീം രാഷ്ട്ര മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഒരു മുസ്ലീമും ഇവിടെ താമസിക്കരുതെന്ന് ഒരു ഹിന്ദു പറഞ്ഞാല്‍, ആ വ്യക്തി ഹിന്ദു അല്ല. പശു ഒരു വിശുദ്ധ മൃഗമാണ്, എന്നാല്‍ മറ്റുള്ളവരെ കൊന്നൊടുക്കുന്ന ആളുകള്‍ ഹിന്ദുത്വത്തിനെതിരെ പോകുന്നു. പക്ഷപാതമില്ലാതെ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം.’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക