കണ്ണൂര്‍ :സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം (ജൂലൈ 7) വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ വായനാ സന്ദേശം നല്‍കും. കണ്ണൂര്‍ കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന്, രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക