സംസ്ഥാനത്ത് വരാനിരിക്കുന്ന അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ച വരെ കേരളത്തിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിയ്ക്കുന്നത്.
ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ശനിയാഴ്ച കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കേരളതീരത്ത് നിന്നും പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആണ് മത്സ്യബന്ധനത്തിന് പോരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക