ബോളിവുഡ് സംവിധായകനും നിർമ്മാതാവും അവതാരകനുമാണ് കരൺ ജോഹർ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കരൺ ജോഹർ. റൊമാന്റിക് ചിത്രമായാണ് കരൺ എത്തുന്നത്. ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പക്ഷെ ഒരു സാധാരണ റൊമാന്റിക് ചിത്രമല്ലെന്ന് കരൺ പറയുന്നു. രണ്‍വീര്‍ സിംഗും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ധര്‍മേന്ദ്ര, ജയ ബച്ചന്, ശബാന ആസ്മി എന്നിവരും വേഷമിടുന്നുണ്ട്. ഗള്ളി ബോയ്ക്കു ശേഷം രണ്‍വീറും ആലിയയും വീണ്ടും ഒരുമിച്ചെത്തുകയുമാണ് ഈ ചിത്രത്തിലൂടെ.
പൊടിതട്ടിയെടുത്ത ആൽബം പങ്കുവച്ച് രശ്മി സോമൻ
ഇഷിത മൊയ്ത്ര, ശശാങ്ക് ഖെയ്താന്, സുമിത് റോയ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ്വ മെഹ്ത എന്നിവര്‍ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കരൺ പറയുന്നു. 2016ല്‍ പുറത്തെത്തിയ ‘ഏ ദില്‍ ഹേ മുഷ്കില്‍’ ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക