മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയുമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമൻ. ഒരു കാലത്ത് മിനിസ്ക്രീനിൽ സജീവ സാന്നിധ്യമായിരുന്ന രശ്മി വർഷങ്ങൾക്കു ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു.
കാലങ്ങളായി സ്ക്രീനിൽ ഉള്ള താരമാണെങ്കിലും കഴിഞ്ഞകാലത്തെ താരങ്ങളുടെ ചിത്രങ്ങൾ കാണുന്നത് പ്രേക്ഷകർക്ക് ഒരു ആനന്ദം തന്നെയാണ്. താരങ്ങൾ പോസ്റ്റ് ചെയ്യുന്ന പഴയകാല ചിത്രത്തിനുതാഴെ വരുന്ന കമന്റുകളും എല്ലായിപ്പോഴും രസകരമായിരിക്കും. ‘പണ്ടായിരുന്നു ഭംഗി, അതൊക്കെ ഒരുകാലം, മുടി കൂടി,നീളം വച്ചു.’ ഇങ്ങനെയെല്ലാം കമന്റും ചെയ്ത് ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ രശ്മി സോമൻ പങ്കുവച്ച പഴയകാലചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
പഴയ രശ്മിയെ ആളുകൾ അതുപോലെതന്നെ ഓർത്തിരിക്കുന്നുവെന്നാണ് രശ്മിയുടെ ചിത്രത്തിനുവന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. അന്നത്തെക്കാളും സുന്ദരിയായത് ഇപ്പോഴാണെന്ന് ചിലർ പറയുന്നു. ചിത്രം കാണുമ്പോൾ പണ്ടത്തെ പരമ്പരകൾ ഓർമ്മ വരുന്നു എന്നെല്ലാമാണ് ആളുകൾ കമന്റായി പറയുന്നത്. ഏതായാലും ചിത്രം സോഷ്യൽമീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക