രണ്ടാം മോദി സർക്കാരിലെ പുതു മുഖങ്ങളുടെ സത്യാപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. 43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. നാരായണ്‍ റാണെ, അശ്വാനി വൈഷണവ്, പശുപതി കുമാർ പരസ്, രാജ് കുമാർ സിംഗ്, ഹർദിപ് സിംഗ് പുരി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്.
വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ആരോഗ്യമന്ത്രി ഹര്ഷവര്ധന്, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവർ രാജിവെച്ചു. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് രാജിക്കത്ത് കൈമാറിയത്. കിരൺ റിജിജു സഹമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക