പാലക്കാട്: മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡീപ്പിച്ചതായി പരാതി. പാലക്കാട് തൃത്താലയിലാണ് സംഭവം. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതിയിൽ ആരോപിക്കുന്നു. 2019 മുതൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 25 വയസ്സുകാരൻ നിരന്തരം പീഡിപ്പിച്ചു. ലഹരി ഉപയോഗത്തെ തുടർന്ന് മാനസികനില തകരാറിലായ പെൺകുട്ടി ചികിത്സ തേടി. പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പരാതിയിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ചാലിശ്ശേരി പോലീസ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി എടുത്തു. കുറ്റാരോപിതരായവരുടെ പേരുകൾ പൊലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക