തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒരു വർഷമായി സർക്കാർ സർവീസിന് പുറത്ത് നിൽക്കുന്ന ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.
ഐഎഎസ് ഉദ്യോഗസ്ഥനെ തുടർന്നും ദീർഘനാളത്തേക്ക് സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും മന്ത്രിസഭായോഗം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക