വാണി വിശ്വനാഥും ബാബുരാജും മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക ഇടം സ്വന്തമാക്കിയ രണ്ടുപേരാണ്. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.
ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മിൽ വാണിയ്ക്ക് ഒപ്പം വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണിത്. “എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ,” എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും അത്ര ആക്റ്റീവ് അല്ല വാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക