കൊച്ചി: സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും പ്രധാനവേഷത്തില്‍ എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ‘അളിയന്’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് പ്രഖ്യാപിച്ചത്.
ആദ്യ ഭാഗം നിര്‍മ്മിച്ച സന്തോഷ് ടി. കുരുവിള തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25.കെന്റി സിര്‍ഡോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഗുഗിള്‍ കുട്ടപ്പന് എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. സുരാജ് അവതരിപ്പിച്ച അച്ഛന്റെ റോളില്‍ തമിഴിലെ ഹിറ്റ് സംവിധായകനും അഭിനേതാവുമായ കെ.എസ്. രവി കുമാറാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക