ഡെല്‍റ്റ വകഭേദം തടയാന്‍ നിലവിലെ വാക്സിനുകള്‍ ഫലപ്രദമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍ ബയോഎന്‍ടെക്, മോഡേണ, ആസ്ട്രസെനിക വാക്സിനുകള്‍ രണ്ട് ഡോസും, ജോണ്സണ് ആന്റ് ജോണ്സണ് ഒരു ഡോസും സ്വീകരിച്ചാല്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. നിലവിൽ രാജ്യം അനുമതി നൽകിയ വാക്സിനാണിവ. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം പ്രതിരോധിക്കാൻ ഈ നാല് വാക്സിനുകൾക്കും സാധിക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പക്ഷം.
ഡെൽറ്റ വാഹഭേദത്തിന്റെ വ്യാപനത്തിന് തടയിടുന്നതിനും കൂടാതെ വകഭേദം നിയന്ത്രണ വിധേയമാക്കുന്നതിനും ഈ വാക്സിനുകൾക്ക് സാധിക്കും. ആയതിനാൽ, പ്രതിരോധം ഇതേ രീതിയിൽ ലഭ്യമാകുകായാണെങ്കിൽ വാക്സിൻ മൂന്നാം ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക