ബേസില്‍ ജോസഫ്, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാന്‍.എ.മന്’. ജയരാജ്, രാജീവ് രവി, കെ.യു. മോഹനന് എന്നിവര്‍ക്കൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നയാളാണ് ചിദംബരം. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം’; ഫെഫ്കയുടെ പുതിയ വീഡിയോ വൈറൽ
ഫാമിലി കോമഡി എന്റര്ടെയ്നര് ആയാണ് ചിത്രം ഒരുക്കുന്നത്. ഒറ്റപ്പെട്ടുപോയവന്റെ കഥ എന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം. വികൃതി സിനിമയുടെ നിര്‍മാതാക്കളായ ചിയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക